സോഡിയം കുറയുന്ന അവസ്ഥ
ജീവന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ലവണങ്ങളിലോന്നാണ് സോഡിയം. രക്തത്തിലെ ലവണാംശം നിലനിര്‍ത്തുന്നതില്‍ സോഡിയം നിര്‍ണ്ണായക ഘടകമാണ്. കോശങ്ങള്‍ക്ക് പുറത്തുള്ള ജലത്തിലെ ഏറ്റവും പ്രധാനപെട്ട ലവണവും സോഡിയമാണ്. രക്തത്തിൽ സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ. രക്തത്തിൽ സോഡിയത്തിന്റെ അളവ് 135mmol\ltr ൽ കുറഞ്ഞാൽ ഈ അവസ്ഥയുണ്ടെന്ന് നിർണയിക്കാം. നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. തലവേദന, ഓക്കാനം, മയക്കംവരൽ, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങൾ. ഗുരുതരമായ രീതിയിൽ സോഡിയം കുറഞ്ഞുപോയാൽ […]