സന്നിപാത രോഗലക്ഷണങ്ങൾ
DR FAREED RAHMAN (BAMS, MSc(Psy), PGD in Mental Health)
സന്നിപാതം എന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ആയുർവേദത്തിൽ, ഈ ദോഷങ്ങൾ എല്ലാം ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്, എന്നാൽ അവയുടെ സന്തുലിതാവസ്ഥ ഇല്ലാതായാൽ അവ രോഗത്തിന് കാരണമാകുകയും അത് തലച്ചോറിനെ ബാധിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മനോ വൈകല്യങ്ങളും ഉണ്ടാകാൻ കാരണമാകുന്നു.
സന്നിപാത രോഗത്തിന്റെ പൊതു ലക്ഷങ്ങൾ താഴെ കൊടുക്കുന്നു.
- ബുദ്ധിഭ്രമം
- ഉറക്കമില്ലായ്മ.
- ഓർമക്കുറവ്
- സന്ധികൾക്ക് വേദനയുണ്ടാവുക
- കൂടെ കൂടെ ചൂടും തണുപ്പും മാറി മാറി വരുക
- ശരീരം വിയർക്കുക, ദാഹം കൂടുതൽ ഉണ്ടാവുക
- പേപറയുക, ദേഷ്യം, തലതിരിച്ചിൽ
- മലമൂത്രം വളരെ സമയം ചെന്നതിന്റെ ശേഷം അൽപ്പാൽപ്പമായി പോവുക
- തൊണ്ടയിൽ നിന്ന് കഫം കുറുക്കുന്ന ശബ്ദം വരുക.
ഇടയ്ക്കിടെ സോഡിയം കുറയുന്നത് എന്തുകൊണ്ട് ?
രക്തത്തിലെ സോഡിയത്തിൻ്റെ അളവ് കുറയുന്ന ഒരു അവസ്ഥയാണ് ഹൈപ്പോനട്രീമിയ, ഇത് വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഹൈപ്പോനാട്രീമിയയുടെ സാധാരണ ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.
- ഓക്കാനം, ഛർദ്ദി
- തലവേദന
- ആശയക്കുഴപ്പം
- ക്ഷീണം
- അസ്വസ്ഥത
- ദേഷ്യം
- പേശി ബലഹീനത മുതലായവ
ഗുരുതരമായ കേസുകളിൽ അബോധാവസ്ഥ വരെ സംഭവിക്കാം.
ഹൈപ്പോനാട്രീമിയയുടെ നേരിയ കേസുകൾ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, സോഡിയത്തിൻ്റെ അളവ് അതിവേഗം കുറയുകയാണെങ്കിൽ, അത് ദ്രുതഗതിയിലുള്ള മസ്തിഷ്ക വീക്കം പോലുള്ള അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

സന്നിപാത രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ മനോ വൈകല്യങ്ങൾ ഉണ്ടാകുന്നു എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.. അത്കൊണ്ട് തന്നെ ശരീരത്തിലെ സോഡിയത്തിൻ്റെയും ജലത്തിൻ്റെയും സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന തലച്ചോറിന് അതിന്റെ സ്വാഭാവിക ശേഷി ഇലാതാവുകയോ ശേഷി കുറഞ്ഞുപോവുകയോ ചെയ്യുന്നു. അതുപോലെ തന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടക്കുറവ് കാരണം ക്രമേണ തലച്ചോർ ചുരുക്കം സംഭവിക്കുകയും, അത് തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയം സാന്ദ്രതയിലെ മാറ്റങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും, ഇത് സോഡിയത്തിൻ്റെ അളവ് നിലനിർത്തുന്നതിനുള്ള ശരീരത്തിൻ്റെ സ്വാഭാവിക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇടയ്ക്കിടെ സോഡിയം കുറയുന്നതിലേക്ക് നയിക്കുന്നു .
എന്താണ് ഡിമൻഷ്യ (മറവിരോഗം)
ഏതെങ്കിലും കാരണത്താൽ മസ്തിഷ്ക്കത്തിന്റെ സവിശേഷധർമ്മങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻഷ്യ (Dementia). വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്ഥമാണിത്.
തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തം ക്രമേണയും ഈ അവസ്ഥ ഉണ്ടായേക്കാം. പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 60 വയസ്സിനു താഴെയുള്ളവരിലും മേധാക്ഷയം കണ്ടുവരാറുണ്ട്.

നിരവധി രോഗങ്ങൾ കൊണ്ട് ഡിമെൻഷ്യയോ അതിനോട് സാമ്യമുള്ള അവസ്ഥയോ ഉണ്ടാകാവുന്നതാണ്. ഇവയിൽതന്നെ ചികിത്സിച്ചു മാറ്റാവുന്നതും അല്ലാത്തവയുമുണ്ട്. ഡിമെൻഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗ നിർണ്ണയം പൂർത്തിയാകുന്നുള്ളൂ. ചികിത്സയും അതിനെ അടിസ്ഥാനപ്പെടുത്തി യായിരിക്കും.
ആയുർവേദ ചികിത്സ ശരീരത്തിന് ക്ഷീണമോ തളർച്ചയോ ഉണ്ടാകാതെ ശരീരത്തിന് ഉന്മേഷവും ഊർജവും ഉണ്ടാക്കുന്നു. ആയതുകൊണ്ട് തന്നെ കൃത്യ സമയത്ത് ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടുന്നതിലൂടെ ഓർമ്മക്കുറവ് വർദ്ധിക്കുന്നത് തടയാനും,ലക്ഷണങ്ങൾ കുറയ്ക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു..
ഓർമ്മക്കുറവിന് കരുതലോടെ..ഡിമെൻഷ്യ ബാധിതരും അവരുടെ കുടുംബങ്ങളും ഈ രോഗത്തെ നേരിടുന്നതിൽ ഒറ്റയ്ക്കല്ലെന്ന് അറിയുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.
മറവിരോഗ ലക്ഷങ്ങൾ കൂടുതൽ അറിയാൻ Dementia ക്ലിക്ക് ചെയ്യുക