loading

മറവിരോഗത്തിന് ആയുർവേദം

ഞങ്ങൾ നൽകുന്നു മറവിരോഗത്തിന് മികച്ച ആയുർവേദ ചികിത്സ. ഡിമെൻഷ്യയെ നേരിടുന്നതിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

+91 9946 50 70 75

ചികിത്സാ പാരമ്പര്യം

ഡിമെൻഷ്യ ബാധിച്ച് ജീവിക്കുന്ന വ്യക്തികൾക്ക് അനുകമ്പയോടെയുള്ള പിന്തുണയും അറിവും ആയുർവേദ ചികിത്സയും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

infobox
Dementia Specialist

Dr Fareed Rahman K

BAMS, MSc(Psy), PGD in Mental Health

Dr Fareed Rahman
കൊട്ടാമ്പാറ ആയുർവേദ ഡിമെൻഷ്യ കയറിലേക്ക് സ്വാഗതം

ഞാന്‍ ഡോ. ഫരീദ് റഹ്‌മാന്‍. വളരെ കാലമായി ഡിമെൻഷ്യ ബാധിതരെ ചികിത്സിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ നിദേശങ്ങള്‍ നല്‍കുകയും ചെയുന്നു. ഒരു പാരമ്പര്യ ആയുര്‍വേദ കുടുംബ പശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ പിതാവ് കുഞ്ഞി മൊയ്തീന്‍ കുട്ടി വൈദ്യരില്‍ നിന്നും ലഭിച്ച പാരമ്പര്യ ആയുര്‍വേദ ചികിത്സാ വിജ്ഞാനവും ആധുനിക മനഃശാസ്ത്രത്തിലെ ന്യൂറോസൈക്കോളജിയില്‍ കൂടുതല്‍ അറിവുകള്‍ നേടാന്‍ പ്രചോദനമായി.

ഡിമെന്‍ഷ്യ’ അഥവാ മറവിരോഗത്തെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഡിമെന്‍ഷ്യ യഥാര്‍ത്ഥത്തില്‍ മറവിരോഗം മാത്രമല്ല, അത് തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ്.ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഒരവസ്ഥയാണ്. ഡിമെന്‍ഷ്യയുടെ ചികിത്സയ്ക്ക് പ്രത്യേക മരുന്ന് ഇല്ലെങ്കിലും, ലക്ഷണങ്ങളെ നിയന്ത്രിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് വിവിധ ചികിത്സകള്‍ ലഭ്യമാണ്.

മേധാക്ഷയം (Dementia )

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന് രോഗബാധയുണ്ടാകുമ്പോൾ അതിന്റെ ഫലമായി ഓർമ്മശക്തി കുറയുക, വസ്തുക്കൾ തിരിച്ചറിയാനും മനസ്സിലാകാനുമുള്ള കഴിവ് ഇല്ലാതാവുവ, പരിസരബോധം ഇല്ലാതാവുക, സംസാരശേഷി കുറയുക, ദേഷ്യം വരിക മുതലായ ലക്ഷണങ്ങൾ ഉടലെടുക്കുന്നു. ഇതെല്ലാം ഒരു രോഗാവസ്ഥയാണ്. ഈ രോഗാവസ്ഥക്ക് പല കാരണങ്ങളുമുണ്ട്.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അൽഷിമേഴ്‌സ് രോഗം. അല്ലാതെ എല്ലാ മറവിരോഗവും അൽഷിമേഴ്‌സ് അല്ല. എന്നാല്‍ പല തരത്തിലുള്ള ഡിമെൻഷ്യകളുണ്ട്. വാസ്കുലാർ ഡിമെൻഷ്യ, ലെവി ബോഡി ഡിമെൻഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെൻഷ്യ, മിക്‌സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതിൽപ്പെടുന്നു.

പ്രായമായ ചിലരിൽ കടുത്ത വിഷാദരോഗമുണ്ടാകുമ്പോൾ ഡിമൻഷ്യയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഇതിനെ ഡിപ്രസീവ് സുഡോ ഡിമെൻഷ്യ എന്ന് പറയുന്നു. ശരിയായ ഡിമെൻഷ്യയിൽ നിന്ന് മേൽപറഞ്ഞ അവസ്ഥയെ വേർതിരിച്ച് അറിയുക എന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണ്. ആയതിനാൽ ഇത്തരം ഓർമക്കുറവ് പ്രായമായവരിൽ ഉണ്ടായാൽ വിശദമായ വൈദ്യ പരിശോധന ആവശ്യമാണ്. സാധാരണയില്‍ നിന്നു വ്യത്യസ്തമായ ഒരു തരം മറവിയാണ് ഡിമെന്‍ഷ്യയുള്ളവരില്‍ കാണുക.

നിരവധി രോഗങ്ങൾ കൊണ്ട് ഡിമെൻഷ്യയോ അതിനോട് സാമ്യമുള്ള അവസ്ഥയോ ഉണ്ടാകാവുന്നതാണ്. ഇവയിൽതന്നെ ചികിത്സിച്ചു പൂർണ്ണമായി മാറ്റാവുന്ന രോഗങ്ങളും അല്ലാത്തവയുമുണ്ട്. ഡിമെൻഷ്യയുള്ളവർക്കെല്ലാം അൽഷിമേഴ്‌സ് രോഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഡിമെൻഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗ നിർണ്ണയം പൂർത്തിയാകുന്നുള്ളൂ. ചികിത്സയും അതിനെ അടിസ്ഥാനപ്പെടുത്തി യായിരിക്കും

എന്താണ് മേധാക്ഷയം (ഡിമെൻ‌ഷ്യ) ?

ഏകാഗ്രത, ബുദ്ധിശക്തി, ഓർമശക്തി, എന്നിവ ക്ഷയിച്ച് മനസ്സ് ക്രമേണ ശൂന്യാവസ്ഥയിൽ ആകുന്നതിനെ മേധാക്ഷയം അഥവാ ഡിമെൻ‌ഷ്യ (Dementia) എന്ന് പറയുന്നു.

ഈ രോഗാവസ്ഥയിൽ ഓർമ്മ ശക്തിയും ബുദ്ധി ശക്ത്തിയും ക്ഷയിക്കുന്നു. കഴിക്കുന്ന ആഹാരത്തെ പറ്റിയും,വൃത്തിയും ശുചിത്വ ബോധവും ഇല്ലാതായി ക്രമേണ സ്ഥലകാല ബോധം നഷ്‌ടപ്പെട്ട് തന്റെ വേണ്ടപ്പെട്ടവരെ തിരിച്ചറിയാതെയും സ്വബോധം നഷ്ടപെട്ടവനായും മാറുന്നു.

ഡിമെൻഷ്യയിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങൾ ഉണ്ട്. ഏതെങ്കിലും കാരണത്താൽ മസ്തിഷ്ക്കത്തിന്റെ സവിശേഷധർമ്മങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്തമാണിത്..

മറവി രോഗം അല്ലെങ്കിൽ ഓർമ്മക്കുറവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ കുറിച്ചുള്ള നമ്മുടെ അവബോധം വളരെ കുറവായതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കാതെ വിടുന്നു. പിന്നീട് കാര്യങ്ങൾ പെട്ടന്ന് മറന്നുപോവുക വീട്ടിലേക്കുള്ള വഴി മറക്കുക മുതലായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ മാത്രമാണ് നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതും ബോധവാന്മാരാകുന്നതും. അപ്പോഴേക്കും അതിനുള്ള ശേഷിയിലും കാര്യങ്ങൾ ഓർത്തെടുക്കാനുള്ള കഴിവിലും കാര്യമായി തന്നെ കുറവ് വന്നിട്ടുണ്ടാവും.

കാരണങ്ങൾ
തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന ചില രോഗങ്ങള്‍

തലച്ചോറിലെ ട്യൂമറുകള്‍, ക്ഷതങ്ങള്‍.

ഹൃദയ സംബദ്ധമായ ബുദ്ധിമുട്ടുകള്‍

തൈറോയ്ഡ്

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുള്ള തകരാറുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍

സന്നിപാത രോഗം മുതലായവ

മേധാക്ഷയ വിഭാഗങ്ങൾ
അൽഷീമേഴ്‌സ് ഡിമെൻഷ്യ

അല്‍ഷിമേഴ്സ് രോഗം ഏറ്റവും സാധാരണമായ ഒരു തരം ഡിമെന്‍ഷ്യയാണ്.അല്‍ഷിമേഴ്സ് രോഗം സാവധാനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിന്‍റെ ഗ്രഹണ/ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പതുക്കെ ക്ഷയിക്കുന്നു, ഒടുവില്‍ തലച്ചോറില്‍ ഓര്‍മ്മ, ഭാഷ, തീരുമാനമെടുക്കല്‍, സ്ഥലവും സമയവും തിരിച്ചറിയുന്നതിനുള്ള ശേഷി മുതലായവയെ നിയന്ത്രിക്കുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നു ലെവി ബോഡി ഡിമെൻഷ്യ

വാസ്‌കുലാർ ഡിമെൻ‌ഷ്യ.

വാസ്‌കുലാർ ഡിമെൻ‌ഷ്യ (ധമനീ സംബന്ധമായ ഡിമെന്‍ഷ്യ)
തലച്ചോറിലേക്ക് നീളുന്ന രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം
കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതുമൂലം  തലച്ചോറിന്
തകരാറുണ്ടാകുമ്പോഴാണ് ഈ ഡിമെന്‍ഷ്യ സംഭവിക്കുന്നത്.

ഫ്രൻടോ-ടെമ്പറൽ ഡിമെൻ‌ഷ്യ

ഈ തരം ഡിമെന്‍ഷ്യ മറ്റുതരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറച്ച് ചെറുപ്രായത്തിലാണ് സംഭവിക്കുന്നത് (40-65 വയസില്‍). തലച്ചോറില്‍ വ്യക്തിത്വം, പെരുമാറ്റം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മേഖലകളിലെ നാഡീകോശങ്ങള്‍ ക്രമേണ ക്ഷയിക്കുന്നതാണ് ഇതില്‍ നടക്കുന്നത്. ഇതിന്‍റെ ഫലമായി ഉചിതമല്ലാത്ത പെരുമാറ്റം, ഭാഷ, ചിന്തിക്കാനും ഏകാഗ്രത പുലര്‍ത്താനും ചലനങ്ങള്‍ക്കും പ്രശ്നങ്ങള്‍ മുതലായവ ഉണ്ടാകുന്നു.

മൾട്ടി-ഇൻഫ്രാക്റ്റ് ഡിമെൻ‌ഷ്യ

തലച്ചോറിലെ ചില ഭാഗങ്ങള്‍ രക്തയോട്ടമില്ലാതെ നിര്‍ജ്ജീവമായി തീരുന്നത് കൊണ്ടുണ്ടാകുന്ന ഓർമ്മക്കുറവിനെ മള്‍ട്ടി ഇന്‍ഫാര്‍ക്റ്റ് ഡിമെന്‍ഷ്യ എന്ന് പറയുന്നു. പ്രമേഹമുള്ളവര്‍ക്കും അധിക രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഈ രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും അധികരിച്ച രക്തസമ്മര്‍ദ്ദവും കൃത്യമായ തുടര്‍ചികിത്സകൊണ്ട് ശരിയായ നിയന്ത്രണത്തില്‍ കൊണ്ടു വന്നാല്‍ ഈ രോഗം ഒരു പരിധിവരെ തടയുവാന്‍ കഴിയും.

മിക്സഡ് ഡിമെൻഷ്യ
ലെവി ബോഡി ഡിമെൻഷ്യ
ഡിമെൻഷ്യയുമായി ബന്ധപെട്ടു കിടക്കുന്ന മറ്റു രോഗങ്ങൾ
  • നോർമൽ പ്രഷർ ഹൈഡ്രോ സെഫാലസ്
  • ക്രൂസ് ഫെൽഡ് ജേക്കപ് ഡിസീസ്
  • ഹണ്ടിങ്സ്റ്റൻ ഡിസീസ്
  • എയിഡ്സ് ഡിമെന്‍ഷ്യാ കോംപ്ലക്സ്

എയിഡ്സ് രോഗികളില്‍ ഒരു വിഭാഗം രോഗം അധികമാവുന്ന ഘട്ടത്തില്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം . ഇതിനെ എയിഡ്സ് ഡിമെന്‍ഷ്യാ കോംപ്ലക്സ് എന്ന് പറയുന്നു.

ഡിമെന്‍ഷ്യയുടെ ചികിത്സ

നിരവധി രോഗങ്ങള്‍ കൊണ്ട് ഡിമെന്‍ഷ്യയോ അതിനോട് സാമ്യമുള്ള അവസ്ഥയോ ഉണ്ടാകാവുന്നതാണ്. ഇവയില്‍തന്നെ ചികിത്സിച്ചു പൂര്‍ണ്ണമായി മാറ്റാവുന്ന രോഗങ്ങളും അല്ലാത്തവയുമുണ്ട്. ഡിമെന്‍ഷ്യ ഉള്ളവര്‍ക്കെല്ലാം അല്‍ഷിമേഴ്സ് രോഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഡിമെന്‍ഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗ നിര്‍ണ്ണയം പൂര്‍ത്തിയാകുന്നുള്ളൂ. ചികിത്സയും അതിനെ അടിസ്ഥാനപ്പെടുത്തി യായിരിക്കും. ചില ഡിമെന്‍ഷ്യയ്ക്ക് ഫലപ്രദമായ ചികിത്സ ഇല്ലെങ്കിലും, ലക്ഷണങ്ങള്‍ കുറയ്ക്കാനും രോഗിയുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകള്‍ ലഭ്യമാണ്.

25
K
25
K

DEMENTIA PATIENTS

30
K
30
K

DEMENTIA COUNSELING

75
%
75
%

BETTER QUALITY OF LIFE

10
+
10
+

YEARS OF EXPERIENCE

ലക്ഷണങ്ങൾ

ഓര്‍മശക്തിയിലുണ്ടാകുന്ന കാര്യമായ തകരാറാണ് ഇതിന്റെ മുഖ്യലക്ഷണം.ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുക. ഒരു കാര്യം പറയാന്‍ വേണ്ടി വാക്കുകള്‍ കിട്ടാതെ കഷ്ടപ്പെടുകപുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കാത്തതും പുതുതായി പരിചയപ്പെടുന്ന ആളുകളുടെ പേര് ഓര്‍ത്തു വയ്ക്കാന്‍ കഴിയാത്തതും ഇതുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ലക്ഷണങ്ങളാണ്.

പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുക. ഒരു സംഭാഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇടയ്ക്ക് വച്ച് മുറിഞ്ഞു പോവുക.

വ്യക്തിത്വത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ പ്രത്യക്ഷമാകുക. മൂഡ് മാറ്റങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നതും ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. പെട്ടെന്ന് ദേഷ്യംവിഷമവും വരിക, ഒന്നിലും താല്‍പര്യം തോന്നാതിരിക്കുക, ശാഠ്യ പിടിക്കല്‍, സംശയപ്രവണത ഇവയെല്ലാം രോഗത്തിന്റെ ഭാഗമായുണ്ടാകാം.

എന്തെങ്കിലും തിരഞ്ഞു കണ്ടുപിടിക്കാന്‍ പറ്റാതെ വന്നാല്‍ ആ വസ്തു ആരോ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്നോ മോഷ്ടിച്ചുവെന്നോ പറയുകയും ചെയ്‌തെന്നിരിക്കും. സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ പറ്റാതെ വരിക, സ്വയം വസ്ത്രം ധരിക്കാന്‍ ശ്രമിച്ചാല്‍ ശരിയാവാതെ വരിക, ദിനകൃത്യങ്ങള്‍ക്ക് പരസഹായം ആവശ്യമായി വരിക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇവരില്‍ കാണാം. ദേഷ്യക്കൂടുതല്‍, ശാഠ്യ പിടിക്കല്‍, സംശയപ്രവണത ഇവയെല്ലാം രോഗത്തിന്റെ ഭാഗമായുണ്ടാകാം.

ഭയം,തന്നെ ആരോ ഉപദ്രവിക്കാന്‍ വരുന്നു എന്ന തോന്നലുകള്‍ ഉണ്ടാവുക, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും മറന്നുപോയി പഴയ കാലത്തെ ഓര്‍മ വരുക, മുന്‍ കാലങ്ങളില്‍ ചെയ്ത ജോലികള്‍ ഇപ്പോഴുമുണ്ട് എന്ന് കരുതി അതിന് വേണ്ടി പ്രവര്‍ത്തിക്കുക, ഭക്ഷണം കഴിച്ചത് മറന്നുപോയി വീണ്ടും വീണ്ടും കഴിക്കുക, മലം മൂത്ര വിസര്‍ജനം പിടിച്ച് നിര്‍ത്താന്‍ പറ്റാത്തെയും പിന്നീട് അറിയാതെയും പോകുന്നു.

വ്യക്തിത്വത്തിലും സ്വഭാവത്തിലുംഅടിക്കടി മാറ്റങ്ങള്‍ പ്രത്യക്ഷമാകുക, ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നതും ഡിമന്‍ഷ്യയുടെ ലക്ഷണങ്ങളാണ്.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
എന്താണ് BPSD ? (Behavioral And Psychological Symptoms Of Dementia)

പ്രായമായ ആളുകളില്‍ കണ്ടുവരുന്ന ഡിമെന്‍ഷ്യയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍. ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ അവരുടെ ജീവിതശൈലിയിലോ അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളിലോ ഉണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കാന്‍ പ്രയാസം നേരിടും. ഈ മാറ്റങ്ങള്‍ ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കുകയും അത് ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ (mental health) മോശമായി ബാധിക്കുകയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന് രോഗബാധയുണ്ടാകുമ്പോൾ അതിന്റെ ഫലമായി ഓർമ്മശക്തി കുറയുക, വസ്തുക്കൾ തിരിച്ചറിയാനും മനസ്സിലാകാനുമുള്ള കഴിവ് ഇല്ലാതാവുവ, പരിസരബോധം ഇല്ലാതാവുക, സംസാരശേഷി കുറയുക, ദേഷ്യം വരിക മുതലായ ലക്ഷണങ്ങൾ ഉടലെടുക്കുന്നു.

ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍

ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ ഡിമെന്‍ഷ്യയുടെ ഒരു പ്രാരംഭ ലക്ഷണമാണ്. ഒരാളുമായി ആശയവിനിമയം നടത്താന്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് പ്രയാസമുണ്ടാകും. ഇത് ആളുകളുമായുള്ള സംഭാഷണം വഷളാകുന്നതിന് കാരണമാകുന്നു.

പരിചിതമായ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരിക

ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് അവര്‍ക്ക് പരിചിതമായ പല സ്ഥലങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വരും.

താല്‍പ്പര്യക്കുറവ്

മുമ്പ് സന്തോഷം നല്‍കിയിരുന്ന പല കാര്യങ്ങളിലും താല്‍പ്പര്യക്കുറവ് കാണിക്കുന്നു.. ഇത് ബന്ധങ്ങളെയും ബാധിക്കും. താരതമ്യേന അവര്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ തുടങ്ങും.

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഇതൊക്കെ പ്രായമാകുമ്പോൾ സ്വാഭാവികം എന്ന് കരുതാതെ ആവശ്യമായ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡിമന്‍ഷ്യ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഇതിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും.

മറവിരോഗം എങ്ങനെ പ്രതിരോധിക്കാം ?
ഡിമെൻഷ്യയുള്ളവരെ എങ്ങനെ സഹായിക്കാം?

ഡിമെൻഷ്യയുള്ള ആളുകൾക്ക് സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ട്. ഇതിൽ ഇവ ഉൾപ്പെടുന്നു:

എന്തുകൊണ്ട് പരിചരിക്കുന്നവർക്കുള്ള കൗൺസിലിങ് ?

ഡിമെൻഷ്യയുള്ള ആളുകൾക്ക് പിന്തുണ നൽകുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, പക്ഷേ അത് വളരെ പ്രധാനമാണ്. ഡിമെൻഷ്യ രോഗം ബാധിച്ചവരെ പരിചരിക്കുന്നതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആണ് മുഖ്യ ചുമതല ഏറ്റെടുക്കുന്നത്. കുട്ടികളെയും രോഗബാധിതരായ മാതാപിതാക്കളെയും ഒരേ സമയത്ത് പരിചരിക്കേണ്ടി വരുമ്പോൾ വലിയൊരു പ്രയാസം അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ശാരീരികവും മാനസികവുമായ സംഘർഷമുണ്ടാവുക പതിവാണ്. ഡിമെൻഷ്യ രോഗികളുടെ പരിചരണത്തിലേർപ്പെട്ടിരിക്കുന്നവർ ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത്‌കൊണ്ട് തന്നെ രോഗത്തിന്റെ ചികിത്സപോലെ തന്നെ പ്രധാനമാണ് മറവിരോഗ മുള്ളവരെ പരിചരിക്കുന്നവർക്കുള്ള ട്രെയിനിങ്ങും കൗൺസിലിംഗും. ഇതിലൂടെ രോഗത്തെ കുറിച്ചുള്ള വ്യക്തമായ അറിവും വിവിധ ഘട്ടങ്ങളിൽ വരുന്ന സ്വഭാവ വ്യതിയാണങ്ങളും അറിയുന്നതിലൂടെ രോഗി പരിചരണം മാനസിക സമ്മർദ്ദമില്ലാതെ ആക്കുവാൻ സഹായിക്കുന്നു.

മാനസിക സമ്മർദ്ദമേറുന്നതായി തോന്നുമ്പോൾ മടികൂടാതെ ഇക്കാര്യം അംഗീകരിക്കാനും തുറന്ന് പറഞ്ഞ് നല്ല മനസ്സോടെ വിദഗ്ദ സഹായം തേടാനും സ്വീകരിക്കാനും തെയ്യാറാവുക.

Our Clients
Our Client Happy Say About Us
our blog
See Our Latest Blog