
Dr.Fareed Rahman
BAMS, MSc in Psychology, Post Graduate Diploma in Mental Health, Specialised in Dementia
+91 9946 507 075
fareed@dementiacare.in
dementiacare.in
Book Now
കൊട്ടാമ്പാറ ആയുര്‍വേദ ഡിമെന്‍ഷ്യ കയറിലേക്ക് സ്വാഗതം
ഞാന്‍ ഡോ. ഫരീദ് റഹ്‌മാന്‍. വളരെ കാലമായി മറവി രോഗികളെ ചികിത്സിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ നിദേശങ്ങള്‍ നല്‍കുകയും ചെയുന്നു. ഒരു പാരമ്പര്യ ആയുര്‍വേദ കുടുംബ പശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ പിതാവ് കുഞ്ഞി മൊയ്തീന്‍ കുട്ടി വൈദ്യരില്‍ നിന്നും ലഭിച്ച പാരമ്പര്യ ആയുര്‍വേദ ചികിത്സാ വിജ്ഞാനവും ആധുനിക മനഃശാസ്ത്രത്തിലെ ന്യൂറോസൈക്കോളജിയില്‍ കൂടുതല്‍ അറിവുകള്‍ നേടാന്‍ പ്രചോദനമായി.
ഡിമെന്‍ഷ്യ’ അഥവാ മറവിരോഗത്തെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഡിമെന്‍ഷ്യ യഥാര്‍ത്ഥത്തില്‍ മറവിരോഗം മാത്രമല്ല, അത് തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ്.ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഒരവസ്ഥയാണ്. ഡിമെന്‍ഷ്യയുടെ ചികിത്സയ്ക്ക് പ്രത്യേക മരുന്ന് ഇല്ലെങ്കിലും, ലക്ഷണങ്ങളെ നിയന്ത്രിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് വിവിധ ചികിത്സകള്‍ ലഭ്യമാണ്.
ഡിമെന്‍ഷ്യയുടെ വെല്ലുവിളികളും സങ്കീര്‍ണതകളും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഡിമെന്‍ഷ്യ ബാധിച്ച് ജീവിക്കുന്ന വ്യക്തികള്‍ക്ക് അനുകമ്പയോടെയുള്ള പിന്തുണയും അറിവും ആയുര്‍വേദ ചികിത്സയും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അഞ്ച് നൂറ്റാണ്ടുകളുടെ പ്രഗത്ഭ പാരമ്പര്യമുള്ള കോട്ടമ്പാറ വൈദ്യശാല ആരോഗ്യ പരിപാലന സേവനങ്ങളിലെ മികവിന്റെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും കരുതലോടും കരുണയോടും കൂടി ആയുര്‍വേദ ചികിത്സ നല്‍കാന്‍ ഞങ്ങള്‍പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ പാരമ്പര്യവും അനുഭവവും ഈ സ്ഥാപനത്തിന്റെ കാതല്‍ രൂപപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ധാര്‍മ്മികവും സുതാര്യവുമായ ചികിത്സാ സമ്പ്രദായങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം ആയിരക്കണക്കിന് രോഗികളുടെ ആരോഗ്യ സംരക്ഷണ ലക്ഷ്യസ്ഥാനമാക്കി മാറ്റി.
ഈ വെബ്സൈറ്റിലൂടെ, ഡിമെന്‍ഷ്യയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിവരങ്ങള്‍ നല്‍കുകയും ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ നല്‍കുകയും ചെയ്യുന്നു
നിങ്ങള്‍ക്ക്‌സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടാന്‍ മടിക്കരുത്. ഡിമെന്‍ഷ്യ ബാധിതരും അവരുടെ കുടുംബങ്ങളും ഈ രോഗത്തെ നേരിടുന്നതില്‍ ഒറ്റയ്ക്കല്ലെന്ന് അറിയുക. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.
Dr FareedRahman K
BAMS, MSc (Psy), PGD in Mental Health