ചെയ്തു തീർക്കേണ്ട ഒരു കാര്യത്തെ നീട്ടിവെക്കുന്ന ഒരു സ്വഭാവം കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു കാര്യമാണ്. യഥാസമയം ചെയ്യേണ്ട കർത്തവ്യം ഒരു കാരണവും കൂടാതെ മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുന്ന സ്വഭാവം. അങ്ങനെ ദിവസവും മാസവും കഴിഞ്ഞാലും കാര്യം നിർവഹിക്കാതെ തനിക്കും മറ്റുള്ളവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുക..
ഉദാഹരണത്തിന്ന് നമ്മൾ ഒരു കാര്യ നിർവഹണത്തിനായി ഏതെങ്കിലും സ്ഥാപനത്തിൽ പോകുമ്പോൾ അവിടത്തെ എല്ലാ ഉദ്യോഗസ്ഥതരും കൃത്യമായി ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ പോലും അതിൽ ഒരു ഉദ്യോഗസ്ഥൻ നീട്ടിവെക്കുന്ന സ്വഭാവം ഉള്ള ആളുകളിൽ പെട്ടവാനാണെങ്കിൽ മറ്റുള്ളവർക്കും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. അത് ആ ഓഫീസിലെ മറ്റുള്ളവർക്കും അതുപോലെ ആ സേവനം ആവശ്യമായ വ്യക്തിക്കും. കാര്യങ്ങൾ അയാൾ കാരണം ഒന്നും നടക്കുകയുമില്ല , മറ്റുമുള്ളവരെകൊണ്ട് ഒന്നും ചെയ്യിക്കുകയുമില്ല.
നീട്ടിവെക്കുന്ന സ്വഭാവമുള്ളവരെ കൊണ്ട് ഒരുപാട് ഉദ്യോഗാര്ഥികൾക്കും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. കൃത്യസമയത്ത് കത്തിന് മറുപടി പറയാതെ ഇരിക്കുക , ഉത്തര കടലാസ് നോക്കാതെ ഇരിക്കുക ,എന്നിട്ട് അത് ഒരുപാട് ആകുമ്പോൾ ഇതൊക്കെ എപ്പോൾ ചെയ്യാനാ എന്ന രീതിയിൽ ചിന്തിക്കുക എന്നിങ്ങനെ പോകുന്നു. ഇത് കൊണ്ട് ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ഇക്കൂട്ടർ ചിന്തിക്കുകയില്ല, “ഞാൻ ഒന്ന് റസ്റ്റ് എടുക്കാട്ടെ,” എന്ന മനോഭാവമായിരിക്കും ഇക്കൂട്ടർക്ക് . ഈ പ്രവണത പിന്നീട് ചിലപ്പോൾ വിഷാദത്തിനും, ആത്മസന്ദേഹം, കുറ്റബോധത്തിനുമെല്ലാം കാരണമാകും.
അതുപോലെ തന്നെ ഈ കാര്യങ്ങൾ നല്ല രീതിയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും, അതിൽ നിന്ന് ആത്മാർത്ഥമായി കരകയറാൻ ശ്രമിക്കുന്നവരും നമ്മുടെ മുന്നിൽ ഉണ്ട്. അവർ ശ്രദ്ധിക്കേണ്ടാത് “നാളെ ചെയ്യാം, നാളെ തുടങ്ങാം” എന്നുള്ള ചിന്തയെ മാറ്റി ഇന്ന് തന്നെ തുടങ്ങാം എന്ന രീതിയിലേക്ക് മാറുക, നിങ്ങളെ അദ്‌ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കാം, അതുപോലെ ഗൈഡൻസിനായി ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാനും മടിക്കരുത് .

katana
katana