സാധാരണ ഓർമക്കുറവും മറവിരോഗവും തമ്മിലുള്ള വിത്യാസം
Dr Fareed Rahman (Dementia Specialist) Kottampara Ayurveda Vaidyasala
ഡിമെൻഷ്യ അഥവാ മറവിരോഗം പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടാകാം,അത് പ്രായത്തിന്റെ ബുദ്ധിമുട്ടാണ് എന്ന ഒരു പൊതു തെറ്റിധാരണ പറഞ്ഞു കേൾക്കാറുണ്ട്, ഇത് ശെരിയാണോ ? സത്യത്തിൽ എന്താണ് ഡിമെൻഷ്യ ? ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും ?

ഒരു വ്യക്തി പ്രായമാകുമ്പോൾ ചില ഓർമ്മ മാറ്റങ്ങൾ ചിലപ്പോൾ വന്നേക്കാം,പക്ഷെ എല്ലാവരിലും ഇങ്ങനെ കാണണം എന്നില്ല . നമ്മുടെ തലച്ചോറിലെ ചില ന്യൂറോണുകൾ പ്രായമാകുമ്പോൾ സ്വാഭാവികമായി മരിക്കുന്നു, എന്നിരുന്നാലും, ഇത് ഒരാളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ല,അതായത് മക്കളെ തിരിച്ചറിയാതെ പോകില്ല,മലമൂത്ര വിസർജ്ജനം അറിയാതെ വരില്ല ,പഴയ ഓർമ്മകൾ കൂടുതൽ ഉണ്ടാകില്ല . പക്ഷെ ഡിമെൻഷ്യ ഉള്ള ഒരാൾക്ക് ഇതെല്ലം ഉണ്ടാകും.അതുപോലെ തന്നെ താക്കോലുകൾ എവിടെ വെച്ച് മറന്നു എന്നതിനേക്കാൾ ഡിമെൻഷ്യ ബാധിച്ച ഒരാൾക്ക് താക്കോലുകൾ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നത് മറന്നുപോകുന്നതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. അതുകൊണ്ടാണ് ഡിമെൻഷ്യ വാർദ്ധക്യത്തിന്റെ ഒരു സാധാരണ ഭാഗമല്ല എന്ന് പറയുന്നത്..!!

മറവിരോഗത്തിന്റെ തുടക്കത്തിൽ ഉള്ള ലക്ഷണങ്ങൾ
- സമീപകാല സംഭവങ്ങളോ വിവരങ്ങളോ മറന്നുപോകുന്നു.
- വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുക.
- സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കൾ തെറ്റായ സ്ഥലത്ത് വെക്കുകയോ,അസാധാരണമായ സ്ഥലങ്ങളിൽ സ്ഥാപിക്കുകയോ ചെയ്യുക.
- സമയം,വർഷം മുതലായവ അറിയാതെ പോവുക .
- ശരിയായ വാക്കുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക .
- മാനസികാവസ്ഥയിലോ പെരുമാറ്റത്തിലോ താൽപ്പര്യങ്ങളിലോ മാറ്റം അനുഭവപ്പെടുക.

മറവിരോഗം കൂടുതൽ ബാധിക്കുമ്പോൾ
- ഓർമ്മിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് വീണ്ടും കുറയുന്നു.
- സംസാരിക്കുന്നതും ശരിയായ വാക്കുകൾ കണ്ടെത്തുന്നതും കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു.
- യുക്തിസഹമായ ചിന്തയും പെരുമാറ്റവും കുറയ്ക്കുകയും പ്രശ്നപരിഹാരത്തിനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.
- ഉറക്ക രീതി മാറുന്നു.
- ഉത്കണ്ഠ , നിരാശ, ആശയക്കുഴപ്പം, പ്രക്ഷോഭം , സംശയം, ദുഃഖം, വിഷാദം എന്നിവ വർദ്ധിക്കുകയോ വഷളാകുകയോ ചെയ്യുന്നു .
- ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു . ഉദാഹരണത്തിന് , ടോയ്ലറ്റ് ഉപയോഗിക്കൽ, കുളി, ഭക്ഷണം എന്നിവയ്ക്ക് കൂടുതൽ സഹായം ആവശ്യമായി വരുന്നു.
- മലമൂത്ര വിസർജ്ജനം അറിയാതെ പോവുക .
- ഇല്ലാത്ത വസ്തുക്കൾ ഉണ്ട് എന്ന രീതിയിൽ പറയുക, സംശയം എല്ലാം വർധിക്കുന്നു .
ഈ ലക്ഷണങ്ങൾ ഡിമെൻഷ്യയുടെ പൊതുവായ ലക്ഷണങ്ങളാണ്. ഡിമെൻഷ്യ രോഗനിർണയം നടത്തുന്ന ഓരോ വ്യക്തിക്കും അവരുടെ തലച്ചോറിന്റെ ഏത് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത ലക്ഷണങ്ങളുണ്ട്, ചികിത്സയും അതിന് അനുസരിച്ചായിരിക്കും .
തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ ചെയ്യുന്നതിലൂടെ ഓർമക്കുറവ് വർധിക്കുന്നത് തടയാനും ജീവിത നിലവാരം മെച്ചെപ്പെടുത്താനും കഴിയുന്നു .

DR FAREED RAHMAN (Dementia Specialist )
BOOKING NUMBER : 9946507075
Keywords : Dementia, Vascular dementia, Frontotemporal dementia, parkinson dementia, Alzheimer’s disease, old age memory loss, dementia treatment centre, best dementia doctor, Dr Fareed Rahman, Old age memory loss. neurological disorder, nerocogtive decline, Ayurvedic treatments, ഡിമെൻഷ്യ അഥവാ മറവിരോഗം, അൽഷിമേഴ്സ് രോഗം,വാർദ്ധക്യത്തിൽ വരുന്ന ഓർമക്കുറവ്.