മറവിരോഗം ബാധിച്ച വ്യക്തിക്ക് എപ്പോഴാണ് വിസര്‍ജ്ജത്തിന് പോകേണ്ടത്, എവിടെയാണ് കക്കൂസ് , കക്കൂസില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു അറിയാനുള്ള ശേഷി നഷ്ടപ്പെട്ടേക്കാം. ഡിമെന്‍ഷ്യ ബാധിതര്‍ മുറിയിലിരുന്നുകൊണ്ട് അവരുടെ വസ്ത്രങ്ങളില്‍ മലവും മൂത്രവും വിസര്‍ജ്ജിച്ചേക്കാം. ചില അനാരോഗ്യ കാരണങ്ങളാല്‍ നിയന്ത്രണമില്ലാതെ വരാം. അതുകൊണ്ട് ആദ്യമായി ഒരാള്‍ക്ക് ഇത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ നേരെ ഡോക്ടറുടെ അടുക്കല്‍ പരിശോധിപ്പിക്കണം. മൂത്രാശയത്തില്‍ അണുബാധയോ മറ്റു ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
മൂത്രമൊഴിക്കുന്നതിന് പല ആളുകള്‍ പല വാക്കുകളുപയോഗിക്കുന്നു. മൂത്രമൊഴിക്കുക, ടോയ്ലറ്റില്‍ പോകുക ഇത്യാദി ഭാഷാപരമായി ബുദ്ധിമുട്ടുണ്ടാകുന്നതുമൂലം രോഗികള്‍ക്ക് ശരിയായ കാര്യം പറയാനാകാതെ വരികയും തെറ്റായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്ുന്നു. ചില പെരുമാറ്റങ്ങളില്‍ ചിലപ്പോള്‍ മൂത്രമൊഴിക്കാനുള്ള ആവശ്യം നമുക്കു മനസ്സിലാക്കാനും സാധിക്കും.
രോഗിയെ കൃത്യമായി ടോയ്‌ലെറ്റിലേക്ക് കൊണ്ട് പോകുന്നത് വ്യക്തിക്കും കുടുംബത്തിനും കുറേ ബുദ്ധിമുട്ടുകളൊഴിവാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറവിരോഗം ബാധിച്ചവരുടെ വാസസ്ഥലം ഇടയ്ക്കിടെ മാറുന്നത് അവർക്ക് സ്ഥലങ്ങൾ മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.ഉദാഹരണത്തിന് ആദ്യം അവർ താമസിച്ച വീട്ടിലെ എന്തെങ്കിലും അവർക്ക് മനസ്സിലാവുന്ന അടയാളങ്ങൾ മനസ്സിലാക്കിയായിരിക്കും ഓരോ റൂമുകളും അവർ കണ്ടുപിടിക്കുന്നത്.
മലമൂത്ര വിസർജനം അറിയാതെ ആയതുകൊണ്ട് കൊടുക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിന്റെ അളവിലോ കുറവ് വരുത്തരുത്.അത് മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകും. ചൂട് കാലത് മിക്കപ്പോഴും മൂത്രത്തിൽ പഴുപ്പ് വരുന്നത് കാണാറുണ്ട്. മറവിരോഗമുള്ളവർക്ക് അവരുടെ ആവശ്യങ്ങൾ അറിയാനോ മറ്റുള്ളവരോട് പറയാനോ കഴിയുകയില്ല. അത് കൊണ്ട് യഥാ സമയം നമ്മൾ ചെയ്തത് കൊടുക്കണം.
മലമൂത്ര വിസർജനത്തിന്ന് ഒരു സമയക്രമുണ്ടാക്കുക, വ്യക്തിയെ കക്കൂസിലേക്ക് പോകാന്‍ സഹായിക്കുക. എളുപ്പത്തില്‍ അഴിച്ചുമാറ്റാവുന്ന വസ്ത്രം ധരിപ്പിച്ചാല്‍വസ്ത്രത്തില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ സഹായിക്കും.
കിടക്കും മുമ്പുള്ള ദ്രവഭക്ഷണങ്ങള്‍ ചുരുക്കുക.