നിസ്സാരമല്ല മറവിരോഗം !
മറവി രോഗം അല്ലെങ്കിൽ ഓർമ്മക്കുറവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ കുറിച്ചുള്ള നമ്മുടെ അവബോധം വളരെ കുറവായതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കാതെ വിടുന്നു. പിന്നീട് കാര്യങ്ങൾ പെട്ടന്ന് മറന്നുപോവുക വീട്ടിലേക്കുള്ള വഴി മറക്കുക മുതലായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ മാത്രമാണ് നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നതും ബോധവാന്മാരാകുന്നതും. അപ്പോഴേക്കും അതിനുള്ള ശേഷിയിലും കാര്യങ്ങൾ ഓർത്തെടുക്കാനുള്ള കഴിവിലും കാര്യമായി തന്നെ കുറവ് വന്നിട്ടുണ്ടാവും.

Dementia Specialist Dr Fareed Rahman K
എന്താണ് മേധാക്ഷയം (ഡിമെൻഷ്യ) ?
വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്ഥമാണിത്. തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തം ക്രമേണയും ഈ അവസ്ഥ സംജാതമാകാം. പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 60 വയസ്സിനു താഴെയുള്ളവരിലും മേധാക്ഷയം കണ്ടുവരാറുണ്ട്.
മറവിരോഗം ബാധിച്ച 25000 അധികം രോഗികളെ പരിശോധിച്ച ഡോ ഫരീദ് റഹ്‌മാൻ ഇതിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള ലക്ഷണങ്ങളെ കുറച്ച് പറയുന്നത് കേൾക്കാം.
മസ്തിഷ്ക ആരോഗ്യം ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഓർമക്കുറവ് വർദ്ധിക്കുന്നത് തടയാനും ഫലപ്രദമായ ആയുർവേദ ചിക്കത്സ നൽകി വരുന്ന പാരമ്പര്യ സ്ഥാപനമാണ് കൊട്ടാമ്പാറ ആയുർവേദ വൈദ്യശാല.
എന്താണ് ന്യൂറോ സൈക്കോളജി?
തലച്ചോറിൻ്റെ ഘടനയും പ്രവർത്തനവും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സൈക്കോളജി.
മാനസികവും പെരുമാറ്റപരവുമായ പ്രവർത്തനങ്ങൾ പരിശോധിച്ച് മസ്തിഷ്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ അല്ലെങ്കിൽ തകരാറുകൾ കണ്ടെത്തി ഓരോ വ്യക്തിയുടേയും അവസ്ഥകൾ വിലയിരുത്തുകയും രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി മസ്തിഷ്ക ആരോഗ്യത്തിന് ആയുർവേദത്തിൽ പറഞ്ഞിട്ടുള്ള NOOTROPIC HERBS കൊണ്ടുള്ള പാരമ്പര്യ ആയുർവേദ ചികിത്സയിലൂടെ മറവിരോഗം വർധിക്കുന്നത് തടയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു .
മറവിരോഗ ബാധിതരും അവരുടെ കുടുംബങ്ങളും ഈ രോഗത്തെ നേരിടുന്നതിൽ ഒറ്റയ്ക്കല്ലെന്ന് അറിയുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

DEMENTIA SPECIALIST
(BAMS,MSc(Psy), PGD in Mental Health
Kottampara Ayurveda Vaidyasala & Dementia Care
Padapparamba, Malappuram (DT), Kerala
Booking : +919946507075