ലോകത്തിൽ ഏറ്റവും ഉയർന്ന ആയുസ്സ് ജപ്പാൻകാർക്കാണ്. 2023-ലെ കണക്കനുസരിച്ച്, ജാപ്പനീസ് പുരുഷന്മാരുടെ ശരാശരി ആയുസ്സ് 81.64 വർഷവും സ്ത്രീകൾക്ക് 87.32 വർഷവുമാണ്. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്:
1. ഭക്ഷണക്രമം: ജാപ്പനീസ് ഭക്ഷണക്രമം ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഒന്നാണ്. ഇത് പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ധാന്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

2. ശാരീരിക പ്രവർത്തനം: ജാപ്പനീസ് ആളുകൾ ദിവസവും ശാരീരികമായി സജീവമായിരിക്കാൻ ശ്രമിക്കുന്നു. അവർ നടക്കുക, സൈക്കിൾ ഓടിക്കുക, പൊതുഗതാഗതം ഉപയോഗിക്കുക തുടങ്ങിയവ ചെയ്യുന്നു.
3.സാമൂഹിക ഘടകങ്ങൾ ജാപ്പനീസ് സംസ്കാരം കുടുംബത്തെയും സമൂഹത്തെയും വളരെയധികം വിലമതിക്കുന്നു. ഇത് ആളുകൾക്ക് ശക്തമായ ഒരു പിന്തുണാ സംവിധാനം നൽകുന്നതോടൊപ്പം മാനസിക ബുദ്ധിമുട്ട് നല്ല പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്നു.
4. ജീവിതശൈലി: ജാപ്പനീസ് ആളുകൾക്ക് പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ കുറവാണ്.
ജപ്പാൻകാരുടെ ഭക്ഷണ രീതി പോലെ തന്നെ സവിശേഷമാണ് അവരുടെ തീൻമേശ മര്യാദകളും. ഭകഷണത്തോട് ഇവർ കാണിക്കുന്ന ആദരവ് എടുത്തുപറയണം. കഴിവതും വിഭവങ്ങൾ ഇവർ മിച്ചം വയ്ക്കാറില്ല, അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണം തന്റെ ശരീരത്തിന്റെ ഭാഗമായ അമാശയ ത്തിലേക്കാണ് എന്ന അറിവ്, ഒരു കരുതൽ എപ്പോഴും അവർ പ്രവർത്തിയിൽ കാണിക്കുന്നുണ്ട്.